ന്യൂഡൽഹി: കരസേന മുൻ ഉപമേധാവി ലഫ് ജനറൽ ശരത്ത് ചന്ദ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ശരത്ത് ചന്ദ് ബിജെപിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വപാടമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് ശരത്ത് ചന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലം ഇല്ലെന്നും ശരത്ത് ചന്ദ് പറഞ്ഞു. 1979 ഗഡ് വാൾ റൈഫിൾസിൽ സൈനിക ജീവിതം ആരംഭിച്ച ശരത്ത് സൊമാലിയയിലെ യുഎൻ മിഷനിലും എൽടിടിക്കെതിരായ ശ്രീലങ്കൻ ദൌത്ത്യത്തിലും പങ്കെടുത്തിട്ടുണ്ട്.