ബിജാപുർ: സഹപ്രവർത്തകൻ്റെ വെടിയേറ്റ് നാല് സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഛത്തിസ് ഗഡിലെ ബിജാപൂരിൽ ആണ് സംഭവം. മാവോയിസ്റ്റ് ബാധിത മേഖല കൂടിയാണ് ഇത്.
വെടിവെപ്പിൽ ഒരാൾക്കു പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ബിജാപൂരിലെ ബസ് ഗുഡ ക്യാമ്പിലാണ് വെടിവെപ്പ് ഉണ്ടായത്.
ശാന്ത് റാം എന്ന ജവാനാണു സഹപ്രവർത്തകർക്കു നേരെ വെടിയുർത്തതെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അതേസമയം, വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.