ആപ്പ്ജില്ല

ഗിർവനത്തിലെ 100 അടി ആഴമുള്ള കിണറ്റിൽനിന്നും നാല് സിംഹങ്ങളെ രക്ഷിച്ചു

ഗിർ വനത്തിലെ വന്യമൃഗങ്ങൾക്ക് ഭീഷണിയുയർത്തുന്ന രീതിയിൽ ഇത്തരത്തിലുള്ള 50,000 കിണറുകളുണ്ടെന്ന് അധികൃതർ പറയുന്നു.

Samayam Malayalam 15 Sept 2019, 5:23 pm
അഹമ്മദാബാദ്: ഗിർ വനത്തിന്റെ സരസ്യ റേഞ്ചിൽ നൂറ് അടി ആഴമുള്ള കിണറ്റിൽ വീണ നാല് സിംഹങ്ങളെ വനപാലകർ രക്ഷപെടുത്തി. ഞായറാഴ്ച പുലർച്ചെയാണ് രക്ഷാപ്രവർത്തനം നടന്നത്. ശനിയാഴ്ച വൈകിട്ടാണ് സിംഹങ്ങൾ കിണറ്റിൽ അകപ്പെട്ടതെന്ന് വനപാലകർ പറഞ്ഞു.
Samayam Malayalam lion


ആടിനെ മോഷ്ടിച്ചു; 41 വർഷത്തിനു ശേഷം തോട്ടം തൊഴിലാളിയുടെ അറസ്റ്റ്

മാനവിലെ ഒരു ഫാമിലെ ഉപയോഗിക്കാതെ കിടന്നിരുന്ന കിണറ്റിലാണ് സിംഹങ്ങൾ അകപ്പെട്ടത്. 2, 3 പ്രായത്തിൽപ്പെട്ട സിംഹങ്ങളെയാണ് രക്ഷപെടുത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സിംഹങ്ങൾ കിണറ്റിൽ വീണത്- സരസ്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം ആർ ഒഡെഡ്ര പറഞ്ഞു.

ഫാം ഉടമയാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. രാത്രി മുഴുവൻ പണിപ്പെട്ടതിനു ശേഷമാണ് സിംഹങ്ങളെ രക്ഷപെടുത്തിയത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല.

പാകിസ്‍താനിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും സമയം കണ്ടെത്തണമെന്ന് മലാലയോട് ബി.ജെ.പി. എം.പി.

വനത്തിലെ കിണറുകളിൽ വീഴാതിരിക്കാൻ ഇതുവരെ 37,201 കിണറുകൾക്ക് സർക്കാർ ചുറ്റുമുതിൽ കെട്ടിയതായി സർക്കാർ ഗുജറാത്ത് ഹൈക്കോടതിയെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ഗീർവനത്തിലും സമീപ പ്രദേശങ്ങളിലുമായി ഇത്തരത്തിൽ ഭീഷണി ഉയർത്തുന്ന 50,000 കിണറുകളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്