ആപ്പ്ജില്ല

സ്‍തന സൗന്ദര്യത്തിന് സര്‍ജറി സൗജന്യമാക്കി തമിഴ്‍ സര്‍ക്കാര്‍

ശരീര സൗന്ദര്യത്തിനുള്ള സര്‍ജറി സൗജന്യ ചെലവില്‍...

TNN 22 Feb 2018, 4:09 pm
ചെന്നൈ: ചെലവേറിയ കോസ്‍മെറ്റിക് സര്‍ജറി, സാധാരണക്കാര്‍ക്കും സൗജന്യമായി ചെയ്‍തു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‍നാട് സര്‍ക്കാര്‍. ഇതിനായി ഒരു മെഡിക്കല്‍ കോളേജില്‍ സര്‍ജറി ക്ലിനിക്കും തമിഴ്‍നാട് ആരംഭിച്ചു.
Samayam Malayalam free cosmetic breast surgery in tamil nadu
സ്‍തന സൗന്ദര്യത്തിന് സര്‍ജറി സൗജന്യമാക്കി തമിഴ്‍ സര്‍ക്കാര്‍


സ്‍തനങ്ങളുടെ വലിപ്പം കുറയ്ക്കല്‍, കൂട്ടല്‍ എന്നിങ്ങനെയുള്ള സര്‍ജറികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. സൗന്ദര്യത്തെക്കാള്‍ അധികമായി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അതിജീവിച്ചവര്‍ക്ക് ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനാണ് സര്‍ജറി ഉപകരിക്കുകയെന്നാണ് തമിഴ്‍നാട് സര്‍ക്കാര്‍ കരുതുന്നത്.

സൗന്ദര്യ ശസ്ത്രക്രിയകള്‍ എന്തുകൊണ്ട് പണക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുന്നു എന്നതാണ് പുതിയ സേവനം തുടങ്ങാന്‍ കാരണമെന്ന് തമിഴ്‍നാട് ആരോഗ്യവകുപ്പ് മന്ത്രി സി. വിജയ ഭാസ്‍കര്‍ പറയുന്നു. ഇങ്ങനെ ഒരു സൗജന്യ സേവനം തുടങ്ങിയില്ലെങ്കില്‍ ഒരുപക്ഷേ, സര്‍ജറിക്കായി വായ്‍പ എടുക്കുന്നവരുടെയും അനാവശ്യ മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുമെന്നും ഭാസ്‍കര്‍, ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു

സര്‍ക്കാര്‍ തന്നെയാകും ഫണ്ട് അനുവദിക്കുന്നത്. ഉടന്‍ ഒരു സ്പോണ്‍സറെ കണ്ടെത്തും. തമിഴ്‍നാട് ആസ്ഥാനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ പദ്ധതിയുടെ ഭാഗമാകാന്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്