ആപ്പ്ജില്ല

രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ കീഴിലുള്ള ഓര്‍ഡിനറി ബസ്സുകളില്‍ ആണ് ഈ സൗകര്യം ലഭ്യമാകുന്നത്

PTI 24 Aug 2018, 6:09 pm
ചണ്ഡിഗഡ്: രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങള്‍ക്കും സൗജന്യ യാത്ര ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ആഗസ്റ്റ്‌ 25ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ആരംഭിക്കുന്ന സൗജന്യ യാത്ര ആഗസ്റ്റ്‌ 26 അര്‍ദ്ധരാത്രി 12 മണി വരെ തുടരും. ഗതാഗതമന്ത്രി കൃഷന്‍ ലാല്‍ പാന്‍വര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam rakhi-2630652_960_720


സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ കീഴിലുള്ള ഓര്‍ഡിനറി ബസ്സുകളില്‍ ആണ് ഈ സൗകര്യം ലഭ്യമാകുന്നത്. കഴിഞ്ഞ വര്‍ഷവും രക്ഷാബന്ധന്‍ ദിനത്തില്‍ സംസ്ഥാനത്ത് ഇതേ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സൗജന്യ യാത്ര നല്‍കി ഓടിക്കൊണ്ടിരുന്ന ബസ്സുകളില്‍ വളരെയധികം തിരക്കാണ് കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടത്. ഈ വര്‍ഷവും സൗജന്യ യാത്രാ പദ്ധതി വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാന്‍വര്‍ പറഞ്ഞു.

യാത്രക്കാരായ ആളുകളുടെ സൗകര്യം മുന്‍നിര്‍ത്തി പരമാവധി ബസ്സുകള്‍ ഇതിനായി ഉപയോഗിക്കും. യൂണിഫോം അണിഞ്ഞ പരമാവധി ജീവനക്കാരും അന്ന് ജോലിയില്‍ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബസ്സുകളുടെ സുഗമമായ യാത്രയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനായി ബസ് സ്റ്റാന്റുകളില്‍ കൂടുതല്‍ പോലീസുകാരെയും അന്നേ ദിവസം നിയമിക്കുമെന്നും പാന്‍വര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്