ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാകും. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്കി മാത്രമേ ഇനി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡി കാര്‍ഡും സ്വീകാര്യമായേക്കുമെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അന്താരാഷ്ട്ര യാത്രകള്‍ക്ക് പാസ്പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമായേക്കും.
സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി ബിഎസ് ഭുള്ളറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഇക്കാര്യം അന്താരാഷ്ട്ര ഏജന്‍സികളുമായി ഇക്കാര്യം അടുത്തിടെ ചര്‍ച്ചചെയ്തിരുന്നു. കേന്ദ്രം തയ്യാറാക്കിയ ഡ്രാഫ്റ്റിന്മേല് ലഭിച്ച അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കും വെള്ളിയാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
From now on, govt ID a must to book domestic flights
The Centre will issue the final rules for "no fly list" (NFL) on Friday. Once implemented, one will need to give number of any of the following IDs — Aadhaar, driving licence, passport or Pan number — while booking a domestic ticket.