ആപ്പ്ജില്ല

പെട്രോള്‍ വില; രണ്ടു മാസംകൊണ്ട് കൂടിയത് 7 രൂപ

രണ്ടു മാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ ഏഴു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

TNN 12 Sept 2017, 11:36 pm
പെട്രോള്‍ വിലയില്‍ ദൈനംദിന മാറ്റം വന്നതോടെ വില വര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാതായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ ഏഴു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് എട്ടുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് പൊതുമേഖലാ കമ്പനികളും റിലയന്‍സ് അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ ഈടാക്കുന്നത്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില താഴ്ന്നു നില്‍ക്കുമ്പോഴും പെട്രോള്‍ വില ദിനംപ്രതി കുതിച്ചുയരുന്നു. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള മുംബൈയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 79.41 രൂപയാണ് വില.
Samayam Malayalam litre since july
പെട്രോള്‍ വില; രണ്ടു മാസംകൊണ്ട് കൂടിയത് 7 രൂപ



fuel prices: Petrol price up by Rs 7/litre since July

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്