ആപ്പ്ജില്ല

പിഎൻബി തട്ടിപ്പ്: ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു

ജനുവരിയിൽ മെഹുൽ ചോക്സി ആന്‍റിഗ്വയിൽ പൗരത്വം നേടിയിരുന്നു. എന്നാൽ ഇരട്ട പൗരത്വം അനുവദിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

Samayam Malayalam 21 Jan 2019, 3:24 pm

ഹൈലൈറ്റ്:

  • മെഹുൽ ചോക്സി ഇന്ത്യൻ പാസ്പോര്‍ട്ട് ഹൈക്കമ്മീഷന് കൈമാറി
  • നീക്കം ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ക്കിടെ
  • ഇരട്ട പൗരത്വം അനുവദിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികള്‍ തട്ടിച്ച് രാജ്യം വിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു. നിലവിൽ ആന്‍റിഗ്വയിൽ കഴിയുന്ന ചോക്സി ഇന്ത്യൻ പാസ്പോര്‍ട്ട് ഹൈക്കമ്മീഷന് കൈമാറി. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ചോക്സിയുടെ നീക്കം.
2018 ജനുവരിയിലെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. വിവരം പുറത്തറിയുന്നതോടെ വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവനും കൂട്ടുപ്രതിയുമായി മെഹുൽ ചോക്സിയും കുടുംബസമേതം രാജ്യം വിട്ടിരുന്നു.

ജനുവരിയിൽ മെഹുൽ ചോക്സി ആന്‍റിഗ്വയിൽ പൗരത്വം നേടിയിരുന്നു. എന്നാൽ ഇരട്ട പൗരത്വം അനുവദിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്