ആപ്പ്ജില്ല

പുറത്തിറങ്ങണമെങ്കില്‍ പാസ് വേണം։ വിഭജനത്തിന്റെ ഒന്നാം വാര്‍ഷികത്തിൽ കശ്മീരിൽ കർഫ്യൂ

കശ്മീരിലെ എല്ലാ ജില്ലകളിലും പൂര്‍ണമായ കര്‍ഫ്യൂവാണ് ഏർപ്പെടുക. നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാ സ്റ്റീൽ ബാരിക്കേറ്റുകള്‍ കൊണ്ടും കമ്പിവേലികളും ഒരുക്കിയിരിക്കുകയാണ്

Samayam Malayalam 4 Aug 2020, 4:26 pm
ശ്രീനഗര്‍։ കശ്മീരിന് പ്രത്യേക പദവി എടുത്ത് കളയാനുള്ള ബിൽ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷമാകാനിരിക്കെ കടുത്ത സുരക്ഷാ മുന്‍കരുതലുമായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരിൽ പ്രശ്നബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസമായി കര്‍ഫ്യൂവിന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
Samayam Malayalam സുരക്ഷയ്ക്കായി എത്തിയിരിക്കുന്ന പോലീസ്
സുരക്ഷയ്ക്കായി എത്തിയിരിക്കുന്ന പോലീസ്


Also Read : റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്നും പിപിഇ കിറ്റ് മോഷ്ടിച്ചയാള്‍ക്ക് കൊവിഡ് പോസിറ്റീവ്

പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ ഇത് പ്രാബല്യത്തിൽ വരും. തലസ്ഥാനമായ ശ്രീനഗ‍ർ കേന്ദ്രീകരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കശ്മീരിലെ എല്ലാ ജില്ലകളിലും പൂര്‍ണകര്‍ഫ്യൂ ഏർപ്പെടുത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി.

ഇതോടെ ഔദ്യോഗിക പാസ് ഉണ്ടെങ്കില്‍ മാത്രാമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുവാന്‍ സാധിക്കുകയൊള്ളു. എന്നാല്‍, പോലീസിനോ അവശ്യ സര്‍വീസുകള്‍ക്കോ ഇത് ബാധകമായിരിക്കുകയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കര്‍ഫ്യൂവിന് പുറമെ സംസ്ഥാനത്ത് ഓഗസ്റ്റ് മാസം ഒന്ന് മുതൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാ സ്റ്റീൽ ബാരിക്കേറ്റുകള്‍ കൊണ്ടും കമ്പിവേലികളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷയുടെ ഭാഗമായി ടെലിഫോണ്‍ ലൈനുകളും ഇന്റര്‍നെറ്റ് കണക്ഷനും അടക്കം റദ്ദാക്കിയിട്ടുണ്ട്.

Also Read : കോൺഗ്രസുകാരുടെ സമ്മാനം; രാമക്ഷേത്രത്തിന് 11 വെള്ളി ഇഷ്ടിക; ആസൂത്രകൻ കമൽനാഥ്

രണ്ട് ദിവസത്തേക്ക് ആരും പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശവുമായി പോലീസ് വാഹനം നിരവധി വട്ടം ഗ്രാമങ്ങളിലടക്കം എത്തിയിരുന്നു.

കൊവിഡ്-19 രോഗബാധയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഓഗസ്റ്റ് എട്ട് വരെ നീട്ടിയിരുന്നു. അതിനിടെയാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കര്‍‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്