ആപ്പ്ജില്ല

കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ; ജി.പരമേശ്വര ഉപമുഖ്യമന്ത്രി

കോണ്‍ഗ്രസ്-ജെഡിഎസ് യോഗത്തില്‍ കര്‍ണാടക മന്ത്രിസഭയുടെ രൂപരേഖയായി. ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Samayam Malayalam 22 May 2018, 10:33 pm
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് യോഗത്തില്‍ കര്‍ണാടക മന്ത്രിസഭയുടെ രൂപരേഖയായി. ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 34 മന്ത്രിമാരാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉണ്ടാകുക. 22 കോണ്‍ഗ്രസ് മന്ത്രിമാരും 12 ജെഡിഎസ് മന്ത്രിമാരും. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുടെ കാര്യത്തില്‍ തീരമാനമെന്ന് കുമാരസ്വാമി പ്രതികരിച്ചു.
Samayam Malayalam Karnatka


കോണ്‍ഗ്രസ്-ജെഡിഎസ് യോഗത്തിന് ശേഷം കര്‍ണാടക ചാര്‍ജ്ജുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ രമേഷ്‌കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന്. അതേസമയം, കുമാരസ്വാമി തന്നെ 5 വര്‍ഷവും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് ജി.പരമേശ്വര പ്രതികരിച്ചു. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രതികരണം. അതേസമയം, കുമാരസ്വാമി സ്വാര്‍ത്ഥനെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്