ആപ്പ്ജില്ല

ബലാല്‍സംഗ ഇര പരാതി നല്‍കിയത് 75 കിലോമീറ്റര്‍ താണ്ടി

കൂട്ടബലാല്‍സംഗം: പരാതി നല്‍കാന്‍ പെണ്‍കുട്ടി താണ്ടിയത് 75 കിലോമീറ്റര്‍

Samayam Malayalam 25 Jul 2018, 9:24 pm
മൊറെന (മധ്യപ്രദേശ്): ബലാല്‍സംഗത്തിന് ഇരയായ 16 വയസുകാരി പരാതി നല്‍കാന്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്‍തത് 75 കിലോമീറ്റര്‍. മധ്യപ്രദേശിലെ മൊറെന ജില്ലയില്‍ നിന്നാണ് നീതിക്ക് വേണ്ടിയുള്ള ഈ നടപ്പ്, ക്രൂരതയെ അതിജീവിച്ചവളും കുടുംബവും നടന്നത്.
Samayam Malayalam മധ്യപ്രദേശ് കൂട്ടബലാൽസംഗം
മധ്യപ്രദേശിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി പരാതി നൽകി - Representative Image


ഞായറാഴ്‍ച്ച രാത്രി ശുചിമുറിയില്‍ പോകാന്‍ പുറത്തിറങ്ങിയ കൗമാരക്കാരിയെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ചന്ദന്‍ സിങ്, സോന്‍പാല്‍ സിങ്, ധര്‍മേന്ദ്ര സിങ്, ജന്‍വീര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു.

ക്രൂരമായ പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വയലില്‍ ഉപേക്ഷിച്ച നാലുപേരും രക്ഷപെട്ടു - പോലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വേദനയിലും പതറാതെ പെണ്‍കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. തിങ്കളാഴ്‍ച്ച 75 കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ക്കൊപ്പം എത്തി പരാതി നല്‍കി. നഗര എന്ന പ്രദേശത്താണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഇവിടുത്തെ പോലീസ് സ്റ്റേഷനില്‍ വനിത പോലീസുകാര്‍ ഇല്ല. അടുത്ത ആശുപത്രിയില്‍ വനിത ഡോക്ടറും ഇല്ല.

ലൈംഗിക പീഡനം റിപ്പോര്‍ട്ട് ചെയ്യാനും വൈദ്യ പരിശോധനയ്ക്കും വനിത പോലീസ്, ഡോക്ടര്‍മാര്‍ വേണമെന്നാണ് നിയമം. ഈ സേവനങ്ങള്‍ നിഷേധിക്കപ്പെട്ടതുകൊണ്ടാണ് പിന്മാറാന്‍ തയാറാകാതെ പരാതി നല്‍കാന്‍ 75 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ പെണ്‍കുട്ടിയും കുടുംബവും തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്