ആപ്പ്ജില്ല

തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ട പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

രണ്ടു പൊലീസ് സ്റ്റേഷനിൽ നിന്നായി അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Samayam Malayalam 25 Mar 2018, 11:29 am
നോയിഡ: തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒട്ടേറെ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയായ ശ്രാവൺ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
Samayam Malayalam gun


ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇയാളിൽ നിന്ന് ഒരു എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു പൊലീസ് സ്റ്റേഷനിൽ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വെടിവയ്പിൽ ഇൻസ്പെക്ടർക്കും രണ്ടു പൊലീസ് കോൺസ്റ്റബിൾമാർക്കും പരുക്കേറ്റു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്