ആപ്പ്ജില്ല

ഗൗരി ലങ്കേഷ് വധം: മോദി സർക്കാരിനെതിരെ തുറന്നടിച്ച് മേവാനി

ഗൗരി ലങ്കേഷ് അനുസ്‌മരണ പരിപാടിയിൽ സംസാരിക്കുകയിരുന്നു ജിഗ്നേഷ് മേവാനി.

Samayam Malayalam 5 Sept 2018, 5:46 pm
ബെംഗലൂരു: ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അവർ നടത്തിയ പോരാട്ടത്തെ അനുസ്‌മരിച്ച് ജിഗ്നേഷ് മേവാനി. ജീവിതകാലം മുഴുവൻ പാവപ്പെട്ടവർക്ക് വേണ്ടി പോരാടിയ ധീരയായ മാധ്യമപ്രവർത്തകയായിരുന്നു ഗൗരിയെന്ന് ജിഗ്നേഷ് ഓർത്തു. അവർ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ നരേന്ദ്ര മോദി സർക്കാർ അർബൻ നക്‌സലായി മുദ്രകുത്തുമായിരുന്നെന്നും മേവാനി വ്യക്തമാക്കി. ഗൗരി ലങ്കേഷ് അനുസ്‌മരണ പരിപാടിയിൽ സംസാരിക്കുകയിരുന്നു ജിഗ്നേഷ് മേവാനി.
Samayam Malayalam jignesh gauri lankesh


നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് ജിഗ്നേഷ് ഓർമിപ്പിച്ചു. വിമതസ്വരങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ നിലപാടുകൾക്കെതിരെ നാം ഒന്നിക്കണം. ഗൗരിക്ക് താൻ മകനെ പോലെയായിരുന്നു. അവർ കൊല്ലപ്പെടുന്നതിന് 14 ദിവസങ്ങൾക്ക് മുൻപ് തങ്ങൾ കണ്ടുമുട്ടിയിരുന്നു. ആർഎസ്എസ് തന്റെ എഴുത്തുകളിൽ രോഷം പൂണ്ടിരിക്കുകയാണെന്ന് ഗൗരി അന്ന് പറഞ്ഞിരുന്നതായി ജിഗ്നേഷ് വ്യക്തമാക്കി.


രാജ്യത്തെ നിരവധി യുക്തിചിന്തകരുടെയും പുരോഗമനവാദികളുടെയും കൊലപാതകത്തിന് പിന്നിൽ ബിജെപിയുടെ ഉപസംഘടനയായ സനാതൻ സന്‍സ്തയാണെന്ന് മേവാനി തുറന്നടിച്ചു. ഗൗരിയുടെ മരണത്തിൽ വലതുപക്ഷ തീവ്രവാദികൾക്കുള്ള പങ്ക് വ്യക്തമാക്കിയതിയതിനും കുറ്റവാളികളെ പിടികൂടാൻ നടപെടിയെടുത്തതിനും കർണാടക സർക്കാരിനെ അഭിനന്ദിക്കുന്നതായി ജിഗ്നേഷ് മേവാനി പറഞ്ഞു. അനുസ്‌മരണ യോഗത്തിൽ ഗൗരി ലങ്കേഷ് പത്രാധിപരായിരുന്ന ലങ്കേഷ് പത്രിക ന്യായ പാത എന്ന പേരിൽ പുനർപ്രകാശനം ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്