ആപ്പ്ജില്ല

റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല: ബാലിക പട്ടിണി കിടന്നു മരിച്ചു

സമ്പൂര്‍ണ്ണ ആധാര്‍ ലിങ്ക്ഡ് റേഷൻ സംവിധാനം നടപ്പാക്കിയതായി കഴിഞ്ഞ മാസം ജാര്‍ഖണ്ഡ് പ്രഖ്യാപിച്ചിരുന്നു

TNN 17 Oct 2017, 2:14 pm
റാഞ്ചി: റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമൂലം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതിരുന്ന വീട്ടിൽ ബാലിക എട്ടുദിവസം പട്ടിണി കിടന്നു മരിച്ചു. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിൽ ജൽഡേഗ കരിമാട്ടി സ്വദേശിയായ സന്തോഷി കുമാരി (11)യാണ് മരിച്ചത്. ഏഴുമാസമായി വീട്ടിലേയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ റേഷനായി ലഭിച്ചിരുന്നില്ല.
Samayam Malayalam girl starved to death as rationing stopped
റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല: ബാലിക പട്ടിണി കിടന്നു മരിച്ചു


ജാര്‍ഖണ്ഡ് സമ്പൂര്‍ണ്ണ ആധാര്‍ ലിങ്ക്ഡ് റേഷൻ സംവിധാനത്തിലെത്തിയതായി സെപ്റ്റംബര്‍ ഏഴിനാണ് പ്രഖ്യാപനമുണ്ടായത്. ബാലിക വിശപ്പടക്കിയിരുന്നത് സ്കൂളിൽ നിന്നു കിട്ടുന്ന ഉച്ചഭക്ഷണം കൊണ്ടു മാത്രമായിരുന്നു. എന്നാൽ ദുര്‍ഗാപൂജയുടെ അവധി മൂലം സ്കൂളിൽ നിന്നുള്ള ഭക്ഷണം മുടങ്ങിയതോടെയാണ് ബാലിക പട്ടിണിയിലായത്. കഴിഞ്ഞ മാസം 28ന് ഉണ്ടായ സംഭവം മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്.

ആധാറിൻ്റെ പേരിൽ ആനുകൂല്യങ്ങള്‍ നിക്ഷേധിക്കരുതെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ജാര്‍ഖണ്ഡിൽ ആധാര്‍ - റേഷൻ കാര്‍ഡ് ലിങ്കിങ് നടപ്പാക്കിയത്. കരിമാട്ടിയിൽ സന്തോഷിയുടേതുൾപ്പെടെ 10 കുടുംബങ്ങള്‍ക്കാണ് റേഷൻ നിഷേധിക്കപ്പെട്ടത്.

Girl starved to death with Aadhar-ration card linking failed

11 year old girl in Jarkhand died after the rationing to her family stopped due to the absence of Aadhar linkage.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്