ആപ്പ്ജില്ല

പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണമെന്ന അധ്യാപികയുടെ പരാമര്‍ശം വിവാദത്തില്‍

സുന്ദരമായ മുഖമില്ലാത്ത പെണ്‍കുട്ടികളാണ് ശരീര പ്രദര്‍ശനം നടത്തുന്നതെന്നും അധ്യാപിക പറഞ്ഞു.

TNN 30 Jan 2018, 12:59 pm
റായ്പൂര്‍: പീഡന കേസുകള്‍ക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവുമാണെന്ന അധ്യാപികയുടെ പരാമര്‍ശം വിവാദമാവുന്നു. ഡല്‍ഹിയില്‍ നിര്‍ഭയ അതിദാരുണമായി കൊല്ലപ്പെടാന്‍ കാരണവും ഇതുതന്നെയെന്നാണ് അധ്യാപിക വിദ്യാര്‍ഥികളോട് ക്ലാസില്‍ പറ‌ഞ്ഞത്.
Samayam Malayalam girls wearing lipstick short dress are asking for nirbhaya type rape kvs teacher
പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണമെന്ന അധ്യാപികയുടെ പരാമര്‍ശം വിവാദത്തില്‍


റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സ്‌നേഹലത ശങ്കര്‍ എന്ന അധ്യാപികയാണ് വിവാദപരമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ ക്രുദ്ധരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. നിര്‍ഭയയുടെ അമ്മ രാത്രി ഏറെ വൈകിയതിനു ശേഷം പുറത്തിറങ്ങി നടക്കാനുളള അനുമതി നല്‍കാന്‍ പാടില്ലായിരുന്നുവെന്നും ഭര്‍ത്താവല്ലാത്ത ഒരു പുരുഷന്റെ കൂടെ നിര്‍ഭയ ബസില്‍ സഞ്ചരിക്കരുതായിരുന്നെന്നും

അധ്യാപിക വ്യക്തമാക്കിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സുന്ദരമായ മുഖമില്ലാത്ത പെണ്‍കുട്ടികളാണ് ശരീര പ്രദര്‍ശനം നടത്തുന്നതെന്നും അധ്യാപിക പറഞ്ഞു. ഇവരുടെ സംസാരത്തിന്‍റെ ഒാഡിയോ കുട്ടികള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്