ആപ്പ്ജില്ല

ദൈവം മുഖ്യമന്ത്രിയായാലും എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാനാകില്ല: ഗോവ മുഖ്യമന്ത്രി

ഗോവ സര്‍ക്കാരിൻ്റെ പദ്ധതിയായ സ്വയംപൂര്‍ണ മിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് വീഡിയോ കോൺഫറൻസിൽ പഞ്ചായത്ത് പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകള്‍.

Samayam Malayalam 31 Oct 2020, 6:01 pm
പനജി: ദൈവം തന്നെ മുഖ്യമന്ത്രിയായി വന്നാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി കൊടുക്കാൻ കഴിയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ ഒരു വീഡിയോ കോൺഫറൻസിലായിരുന്നു ബിജെപി നേതാവു കൂടിയായ പ്രമോദ് സാവന്തിൻ്റെ പരാമര്‍ശം.
Samayam Malayalam Pramod Sawant.
പ്രമോദ് സാവന്ത് Photo: Mumbai Mirror


"ഇനി നാളെ ദൈവം തന്നെ മുഖ്യമന്ത്രിയായാലും, അത് സാധ്യമല്ല." സംസ്ഥാന പദ്ധതികള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴി നേരിട്ട് വിലയിരുത്താനുള്ള "സ്വയംപൂര്‍ണ മിത്ര" പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗസറ്റഡ് ഓഫീസര്‍മാര്‍ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ഓരോ ഗ്രാമത്തിലും ലഭ്യമായ വിഭവങ്ങള്‍ കണ്ടെത്തി സ്വയംപര്യാപ്തതയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് ഗോവ സര്‍ക്കാരിൻ്റെ "സ്വയംപൂര്‍ണ മിത്ര" എന്നാണ് വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.

Also Read: ഭീകരാക്രമണം: പാകിസ്ഥാൻ മുതൽ ബംഗ്ലാദേശ് വരെ പ്രതിഷേധം; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഫ്രാൻസ്

സര്‍ക്കാര്‍ ജോലിയില്ലാത്ത കുടുംബങ്ങള്‍ക്കും വരുമാനം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു. "തൊഴിലില്ലാത്ത കുടുംബങ്ങള്‍ക്കും പ്രതിമാസം 8,000 രൂപ മുതൽ 10,000 രൂപ വരെ നൽകണം. നിരവധി പേര്‍ ഉപജീവനം കണ്ടെത്തുന്ന നിരവധി തൊഴിലുകള്‍ ഗോവയിലുണ്ട്. നമ്മുടെ സ്വയംപൂര്‍ണ മിത്രങ്ങള്‍ അത് ഏകോപിപ്പിച്ച് ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലാത്തവര്‍ക്ക് ചെറിയ ജോലികള്‍ കണ്ടെത്തി നല്‍കും." മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ഫിലിപ്പിൻസ്; ഒഴിപ്പിക്കൽ നടപടി ശക്തം

ഗോവയിലെ തൊഴിലില്ലായ്മ നിലവിൽ 15.4 ശതമാനമാണ്. സംസ്ഥാനത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിൽ മുഖ്യമന്ത്രി മുൻപ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്