ആപ്പ്ജില്ല

RBI Governor 2018: ശക്തികാന്ത ദാസ് പുതിയ ആർബിഎെ ഗവർണർ

ഊർജിത് പട്ടേൽ രാജി വെച്ചതിന് പിന്നാലെയാണ് പുതിയ ഗവർണറുടെ നിയമനം

Samayam Malayalam 11 Dec 2018, 7:09 pm
ന്യൂഡൽഹി: പുതിയ റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസിനെ കേന്ദ്ര സർക്കാർ നിയമിച്ചു. മുൻ ഗവർണർ ഊർജിത് പട്ടേൽ രാജി വെച്ചതിൻെറ തൊട്ടടുത്ത ദിവസമാണ് നിയമനം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഊർജിത് പട്ടേൽ രാജി വെച്ചിരുന്നത്.
Samayam Malayalam RBI


രാജ്യത്തിൻെറ 25ാമത് റിസർവ് ബാങ്ക് ഗവർണറാണ് ശക്തികാന്ത ദാസ്. ഡിസംബർ 14ന് നടക്കാനിരുന്ന സുപ്രധാന മീറ്റിങിന് മുമ്പായാണ് ഊർജിത് പട്ടേൽ രാജി വെച്ചത്. കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിൻെറ രാജിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

2019 സെപ്തംബർ 19നാണ് ഊർജിത് പട്ടേലിൻെറ കാലാവധി തീരാനിരുന്നത്. മുൻഗാമികളെ പോലെ തന്നെ അദ്ദേഹത്തെ രണ്ടാം തവണയും പരിഗണിക്കുമായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിൻെറ രാജി ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്