ആപ്പ്ജില്ല

ഊബറും ഓലയും ഉപയോഗിക്കരുതെന്ന് സൈന്യത്തിന് സര്‍ക്കാര്‍ നിര്‍ദേശം

ഉദ്യോഗസ്ഥരുടെ യാത്രാവിവരങ്ങള്‍ അറിയുന്നതിന് തടയിടുകയാണ് ലക്ഷ്യം

TNN 15 Jan 2018, 3:33 pm
ന്യൂഡൽഹി: ഊബര്‍, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും യാത്രാവിവരവും ഡ്രൈവര്‍മാരും സഹയാത്രികരും തിരിച്ചറിയുന്നത് തടയുകയും അവ ദുരുപയോഗം ചെയ്യുന്നത് തടയുകയും ചെയ്യുകയാണ് ഉദ്ദേശ്യം.
Samayam Malayalam government blocks defence officials from using uber and ola
ഊബറും ഓലയും ഉപയോഗിക്കരുതെന്ന് സൈന്യത്തിന് സര്‍ക്കാര്‍ നിര്‍ദേശം


പ്രതിരോധ സ്ഥാപനങ്ങളിലും തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതിഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കൻ്റോണ്‍മെൻ്റ് എന്നിവിടങ്ങളിലേക്ക് ഷെയര്‍ ടാക്‌സികളും പൂള്‍ ടാക്‌സികളും വാടകയ്‌ക്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്