ആപ്പ്ജില്ല

എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കില്ല; ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം

രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കവെയാണ് പൗരത്വ രജിസ്റ്റര്‍ ദേശീയ തലത്തില്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Samayam Malayalam 4 Feb 2020, 4:02 pm
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രേഖാമൂലം ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ലോക്‌സഭയെ അറിയിച്ചു. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam government has taken no decision yet on bringing a nationwide national register of citizens nrc home ministry in lok sabha
എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കില്ല; ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം


രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കവെയാണ് പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംസ്ഥാനത്ത് രണ്ട് കേസുകള്‍ ഇതുസംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും ബെന്നി ബെഹ്നാന്‍ എം പിയ്ക്ക് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ലോക്‌സഭ നിര്‍ത്തിവച്ചു. നിലവില്‍ എന്‍ആര്‍സി അസമില്‍ മാത്രമാണ് നടപ്പാക്കിയത്. അതുകൊണ്ടു മറ്റു ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേരളം, പഞ്ചാബ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ എന്‍ആര്‍സിയ്ക്കും എന്‍പിആറിനുമെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്