ആപ്പ്ജില്ല

ഇന്ന് രാത്രി മുതൽ ലോക് ഡൗണോ? മോദിയുടെ അഭിസംബോധന, വ്യക്തതയുമായി സർക്കാർ

കൊവിഡ് 19 ഭീതിപടർത്തുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഈ വാർത്തയ്ക്ക് പിന്നാലെയാണ് വ്യാജ സന്ദേശങ്ങളും പ്രചരിച്ചത്.

Samayam Malayalam 19 Mar 2020, 6:01 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചരണങ്ങളെ തള്ളി സർക്കാർ വൃത്തങ്ങൾ. ഇന്ന് രാത്രി മുതൽ രാജ്യത്ത് ലോക് ഡൗണാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചാരണം ആരംഭിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയതോടെയാണ് സർക്കാർ വൃത്തങ്ങൾ പ്രതികരണവുമായെത്തിയത്.
Samayam Malayalam modi


പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്. വാട്സ്ആപ്പിലൂടെയായിരുന്നു കൂടുതൽ പ്രചാരണങ്ങളും.

Also Read: LIVE: കൊറോണ വൈറസ്: ഇന്ത്യയിൽ നാലാമത്തെ മരണം

'ഇന്ന് രാത്രി എട്ട് മണിമുതൽ രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിക്കാൻ പോവുകയാണ്. പ്രധാനമന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിക്കുക' എന്നാണ് വാട്സ്ആപ്പിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിൽ പറയുന്നത്. എല്ലാവരും തയ്യാറായി ഇരിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

അതേസമയം കൊവിഡ് 19 ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. പഞ്ചാബിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കർണാടക, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്