ആപ്പ്ജില്ല

കള്ളപ്പണം വെളിപ്പെടുത്താന്‍ വീണ്ടും അവസരം

blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് നാളെ മുതല്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങാം. കള്ളപ്പണം കൈയിലുള്ളവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ജനത്തോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

TNN 16 Dec 2016, 9:55 pm
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവസരം പ്രഖ്യാപിച്ചു. ഇ-മെയില്‍ വഴി കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള അവസരമാണ് പുതുതായി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
Samayam Malayalam government releases email id for black money info urges evaders to join new disclosure scheme
കള്ളപ്പണം വെളിപ്പെടുത്താന്‍ വീണ്ടും അവസരം

blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് നാളെ മുതല്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങാം. കള്ളപ്പണം കൈയിലുള്ളവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ജനത്തോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിയിലേക്ക് ഇതുവഴി ലഭിക്കുന്ന പണം നിക്ഷേപിക്കപ്പെടും.

കണക്കില്‍പ്പെടാത്ത പണത്തിന്റെ അന്‍പത് ശതമാനവും പിഴയും നല്‍കിയാല്‍ നിയമനടപടികളില്‍നിന്ന് ഒഴിവാകുന്നതാണ് പദ്ധതി.
അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെയാണ് ഇതിന്റെ കാലാവധി.

നികുതിക്കു പുറമെ ബാക്കിയുള്ള തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് മരവിപ്പിക്കും. പലശിരഹിത നിക്ഷേപമായിട്ടാകുമിത്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ അത് കള്ളപ്പണമല്ലാതായി മാറില്ല. നികുതി നല്‍കിയാല്‍മാത്രമാണ് നിയമവിധേയമായ പണമായി മാറുന്നതെന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് റവന്യൂ സെക്രട്ടറി ഹസ്മുറ് ആദിയ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്