ആപ്പ്ജില്ല

സാമ്പത്തിക മേഖലയിലെ ഉത്തേജനത്തിന് 9 ലക്ഷം കോടി

ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്ന സാമ്പത്തികമേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം.

TNN 25 Oct 2017, 12:54 pm
ന്യൂഡല്ഹി: നോട്ടു നിരോധനവും ജിഎസ്ടി ഏർപ്പെടുത്തലും മൂലം തളർന്ന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒൻപതു ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്ര സര്ക്കാര്. ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്ന സാമ്പത്തികമേഖലയ്ക്ക് ഉത്തേജനം നല്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം.
Samayam Malayalam ArunJaitley_Moscow-kFyF--621x414@LiveMint
സാമ്പത്തിക മേഖലയിലെ ഉത്തേജനത്തിന് 9 ലക്ഷം കോടി


ആദ്യപാദത്തില് വളര്ച്ചനിരക്കിലുണ്ടായ മുരടിപ്പ് മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചതെന്നാണ് സൂചന. അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 2.11 ലക്ഷം കോടി രൂപയുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 83,677 കിലോമീറ്റർ റോഡ് നിർമാണത്തിനായാണ് 6.92 ലക്ഷം കോടി രൂപ അനുവദിച്ചത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനായും നിരവധി മാറ്റങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിങ് രംഗത്ത് പരിഷ്കരണപദ്ധതികള് രണ്ടുമാസത്തിനുള്ളില് പ്രഖ്യാപിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്.

Govt unveils Rs 9 lakh cr package to boost economy

Seeking to boost note ban and GST-hit economy, Finance Minister Arun Jaitley today announced a massive Rs 6.92 lakh crore infrastructure spending and another Rs 2.11 lakh crore for bank recapitalisation to revive investments as well as growth.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്