ആപ്പ്ജില്ല

കൊവിഡ് പരിശോധനാഫലം വന്നത് വിവാഹ ദിവസം; വിവാഹം മാറ്റിവെച്ചു, വരനും പിതാവും ആശുപത്രിയില്‍

Samayam Malayalam 21 Jun 2020, 8:23 pm
അമേഠി: കൊവിഡ് പരിശോധനാഫലം വന്നത് വിവാഹ ദിവസം. വരന്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്റൈനിലാക്കി. വരനും പിതാവിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ജൂണ്‍ 19 നാണ് സംഭവം നടന്നത്.
Samayam Malayalam വിവാഹം


Also Read: ഡല്‍ഹിയില്‍ ഇന്ന് 3,000 പുതിയ കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 2,532 രോഗികള്‍

കൊവിഡ് പരിശോധനാഫലം വന്നപ്പോഴേയ്ക്കും വരന്റെ ബന്ധുക്കളുടെ വിവാഹവേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി ഇക്കാര്യം അറിയിച്ചതോടെ വിവാഹവും മാറ്റിവച്ചു.

Also Read: പുതുതായി 7 ഹോട്ട്സ്പോട്ടുകൾ; 9 പ്രദേശങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി

അമേഠിയിലെ കാംറൗളി ഗ്രാമത്തില്‍ നിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദര്‍ഗഢിയിലേക്കാണ് വരനുള്‍പ്പടെയുള്ള സംഘം ഘോഷയാത്രയായി പോയത്. ഇതിനുപിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകരെത്തി വിവരം ധരിപ്പിച്ചത്. തുടര്‍ന്ന്, വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റുകയും വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

Also Read: 'ഇന്ത്യയെ ആക്രമിച്ചാൽ ഞങ്ങളെയും നേരിടാൻ തയ്യാറാകൂ': നെതന്യാഹുവും ഇവാൻക ട്രംപും അങ്ങനെ പറഞ്ഞോ?

ജൂണ്‍ 15 നാണ് വരനും കുടുംബവും ഡല്‍ഹിയില്‍ നിന്ന് അമേഠിയില്‍ എത്തിയത്. തുടര്‍ന്ന്, എല്ലാവരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കൊവിഡ് രോഗം ഭേദമായതിനു ശേഷം വിവാഹ തീയതി നിശ്ചയിക്കാമെന്നാണ് കുടുംബത്തിന്റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്