ആപ്പ്ജില്ല

ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

സാകിയ ജാഫ്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

TNN 5 Oct 2017, 3:56 pm
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിന്‍റെ ഗൂഡാലോചനയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആരോപിച്ച് സാകിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. നരേന്ദ്ര മോദിക്കും മറ്റ് 57 പേര്‍ക്കും എതിരായുള്ള ഹര്‍ജിയാണ് തള്ളിയത്.
Samayam Malayalam gujarat high court rejects plea against modi in gujarat riot case
ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി


കലാപത്തില്‍ വലിയ ഗുഡാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ജാഫ്രിയും സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതര്‍വാദിന്‍റെ എൻജിഒ ആയ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസും നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ വിചാരണ കേട്ട കോടതി ഗൂഡാലോചനയും പരിഗണിച്ചിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

എന്നാല്‍, ഗൂഡാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന കീഴ്‍ക്കോടതിയുടെ വിധി ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കി. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയിലാണ് സാകിയ ജാഫ്രിയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എംപിയുമായിരുന്ന എഹ്‍സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്.

Gujarat high court rejects plea against Modi in Gujarat riot case

Gujarat high court, on Thursday, rejected the plea filed by Zakia Jafri seeking investigation against Narendra Modi in 2002 Gujarat riot case.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്