ആപ്പ്ജില്ല

മന്ത്രവാദത്തെ പ്രോത്സാഹിപ്പിച്ചു; ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍

00 ഒാളം മന്ത്രവാദികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് മന്ത്രിമാര്‍ ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ദൃശ്യമാണ്.

TNN 12 Jun 2017, 12:25 pm
അഹമ്മദാബാദ്: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തതിന് രണ്ട് ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍. വിദ്യാഭ്യാസ റവന്യു വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മാറാം പാര്‍വാറുമാണ് ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയും മന്ത്രവാദികളുമായി ഇടപഴകുകയും ചെയ്തതിന് ആരോപണ വിധേയരായിരിക്കുന്നത്.
Samayam Malayalam gujarat ministers under fire for promoting exorcism
മന്ത്രവാദത്തെ പ്രോത്സാഹിപ്പിച്ചു; ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍


ഗുജറാത്തിലെ ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ നടന്ന ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. മന്ത്രവാദികള്‍ ബാധ ഒഴിപ്പിക്കുമ്പോള്‍ മന്ത്രിമാര്‍ സ്റ്റേജിലിരുന്ന് വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ബിജെ പി ലോക്കല്‍ യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് ക്ഷണപത്രത്തില്‍ ഉളളത് .

100 ഒാളം മന്ത്രവാദികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് മന്ത്രിമാര്‍ ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ദൃശ്യമാണ്. ചില എംഎല്‍ എമാരും മന്ത്രിമാര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തതിനെതിരെ യുക്തിവാദിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയന്ത് പാണ്ഡ്യ രംഗത്തെത്തി. ഇക്കാര്യം സൂചിപ്പിച്ച് താന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്ക് കത്തയക്കുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് .

Gujarat Ministers Under Fire for Promoting Exorcism

Two Gujarat cabinet ministers waded into a controversy after they attended a felicitation function of exorcists in Botad district.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്