ആപ്പ്ജില്ല

നാളെ മുതൽ ഗുജ്ജർ സംവരണ പ്രക്ഷോഭം; കരൗലിയിൽ നിരോധനാജ്ഞ, ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

കഴിഞ്ഞ രണ്ട് വർഷമായി ഉയർത്തുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്ന് സമരസമിതി വ്യക്തമാക്കി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി

Samayam Malayalam 31 Oct 2020, 4:39 pm
ന്യൂഡൽഹി: സംവരണം ആവശ്യപ്പെട്ട് ഗുജ്ജാർ പ്രക്ഷോഭം രൂക്ഷമായതോടെ രാജസ്ഥാനിലെ കരൗലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനം തകരുന്ന സാഹചര്യം കണക്കിലെടുത്ത് കരൗലി, ഭരത്‌പൂർ, ജയ്‌പൂർ, മേധേപൂർ എന്നിവടങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: ഹിന്ദുരാജ്യമല്ല, ബിജെപി ഉണ്ടാക്കുന്നത് സംഘി ഹിന്ദുത്വ രാജ്യം; തുറന്നടിച്ച് ശശി തരൂർ

സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ അധിക കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജയ്‌പൂരിൽ ഉന്നതതല പോലീസ് യോഗം നടന്നു. ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അധിക സേനയെ അയച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ഉയർത്തുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് പ്രക്ഷോഭത്തിലേക്ക് കടക്കേണ്ടി വന്നത്. നവംബർ ഒന്ന് മുതൽ സമരം ശക്തമാക്കും. പ്രക്ഷോഭത്തിനായി നാളെ പിലുപുരയിൽ (ബയാന) എത്തണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമരസമിതി വിജയ് ബൈൻസ്ല പറഞ്ഞു.

Also Read: പുല്‍വാമയില്‍ രാജ്യം വേദനിച്ചപ്പോള്‍ ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ചു: പ്രധാനമന്ത്രി

ബൈൻസ്ലയുടെ നേതൃത്വത്തിൽ അഞ്ച് പിന്നോക്ക വിഭാഗ സമുദായാങ്ങളിലെ അംഗങ്ങളാണ് സംവരണ പ്രക്ഷോഭത്തിനിറങ്ങിയത്. നിലവിലുള്ളതിലുമധികം സംവരണം അടക്കമുള്ള ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ഗുജ്ജർ, റെയിക്ക, റെബരി, ഗാഡിയ ലൂഹർ. ബഞ്ചാര, ഗദാരിയ എന്നീ വിഭാഗങ്ങളാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്