ആപ്പ്ജില്ല

കശ്‍മീരിലെ തെരുവുകളില്‍ ആയുധധാരികളായ യുവാക്കള്‍

തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ സ്വൗര്യവിഹാരം നടത്തുന്നു

Pune Mirror 18 Apr 2017, 11:42 am
ശ്രീനഗര്‍: അടുത്ത കാലത്തായി തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ കശ്‍മീരിലെ വിവിധ ഭാഗങ്ങളില്‍ സ്വൗര്യവിഹാരം നടത്തുന്നതായി റിപ്പോര്‍ട്ട്. ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ, അവന്തിപോര എന്നിവിടങ്ങളില്‍ ഇവരെ കണ്ടതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Samayam Malayalam gun toting youths roam jammu and kashmir streets
കശ്‍മീരിലെ തെരുവുകളില്‍ ആയുധധാരികളായ യുവാക്കള്‍


ലഷ്‍കര്‍-ഇ-തൊയ്‍ബ, ഹിസ്‍ബുള്‍ മുജാഹിദ്ദീന്‍ എന്നീ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന യുവാക്കളാണ് ഏകെ 47 പോലുള്ള തോക്കുകളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ക്ക് പ്രാദേശിക ജനവിഭാഗങ്ങളുടെ പിന്തുണകൂടി ഉള്ളതിനാല്‍ നടപടിയെടുക്കാനാവാത്ത അവസ്ഥയിലാണ് പോലീസും സൈന്യവും.

ആയുധധാരികള്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്നതും പ്രാദേശികരാണ്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹിസ്‍ബുള്‍ ഭീകരനായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം 200 യുവാക്കളെങ്കിലും തീവ്രവാദത്തിലേക്ക് തിരിഞ്ഞതായാണ് വിവരം.

Gun-toting youths roam Jammu and Kashmir streets

Young men, who recently joined terror outfits are said to be roaming openly in Shopian district of south Kashmir.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്