ആപ്പ്ജില്ല

മുസ്ലീമായി ജീവിക്കാൻ അനുവദിക്കണമെന്ന് ഹാദിയയുടെ സത്യവാങ്മൂലം

മകളുടെ സുരക്ഷാപ്രശ്നം ഉന്നയിച്ച് പിതാവ് അശോകനും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്

TNN 20 Feb 2018, 8:54 pm
ന്യൂഡൽഹി: തന്നെ മുസ്ലീമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷെഫിൻ ജഹാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹാദിയയുടെ സത്യവാങ്മൂലം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഹാദിയ കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കേയാണ് ഹാദിയയുടെ സത്യവാങ്മൂലം.
Samayam Malayalam hadiya submits affidavit in supreme court
മുസ്ലീമായി ജീവിക്കാൻ അനുവദിക്കണമെന്ന് ഹാദിയയുടെ സത്യവാങ്മൂലം


വീട്ടുതടങ്കലിൽ താമസിച്ചു പീഡിപ്പിച്ച കാലത്തെ നഷ്ടപരിഹാരം വേണമെന്നും സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുതടങ്കലിൽ കഴിയുന്ന സമയത്ത് ആരൊക്കെയാണ് സന്ദര്‍ശിക്കാൻ വന്നിരുന്നതെന്ന് അന്വേഷിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഹാദിയയുടെ പിതാവ് അശോകനും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. മലപ്പുറം മഞ്ചേരിയിലെ സത്യസരണിക്ക് പോപ്പുല്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സൈനബ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവപ്രവര്‍ത്തകയാണെന്നുമാണ് സത്യവാങ്മൂലം. സൈനബയും സത്യസരണിയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണു ചെയ്യുന്നതെന്നും ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യമെന്നും അശോകൻ പറയുന്നു. ഹാദിയ ഇസ്ലാംമതം സ്വീകരിച്ചതല്ല, മകളുടെ സുരക്ഷയാണ് തന്‍റെ പ്രശ്നമെന്നും അശോകൻ പറയുന്നു.

ഷെഫിൻ ജഹാനും ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നതു സുപ്രീംകോടതി വിലക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്