ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ 'ഹാപ്പിനസ് വകുപ്പ് മന്ത്രി' എതിരാളിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ. മധ്യപ്രദേശിലെ ബിജെപി നേതാവ് ലാൽ സിങ് ആര്യയാണ് കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയത്. മധ്യപ്രദേശിലെ ഹാപ്പിനസ് വകുപ്പ് മന്ത്രിയാണ് ആര്യ. മധ്യപ്രദേശിലാണ് രാജ്യത്ത് ആദ്യമായി ഇങ്ങനെയൊരു വകുപ്പ് രൂപീകരിച്ചത്.
2009ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഭിണ്ട് ജില്ലാ കോടതി ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചത്. ഡിസംബര്‍ 19 നാണ് മന്ത്രിക്ക് ഹാജരാക്കേണ്ടത്. അതിനു മുമ്പ് അദ്ദേഹത്തെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മന്ത്രി വസതിയിൽ ആര്യയെ കാണാത്തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.