ആപ്പ്ജില്ല

ഹാർദ്ദിക് പട്ടേൽ എൻസിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ഹാര്‍ദ്ദിക് പട്ടേലിന്‍റെ രാഷ്ട്രീയനീക്കം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കും

TNN 2 Nov 2017, 11:10 am
അഹമ്മദാബാദ്: കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി പട്ടേൽ സംവരണപ്രക്ഷോഭനേതാവ് ഹാര്‍ദ്ദിക് പട്ടേൽ എൻസിപി നേതാക്കളായ പ്രഭുൽ പട്ടേൽ, ജയന്ത് പട്ടേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഹാര്‍ദ്ദികിന്‍റെ രാഷ്ട്രീയാവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും സംവരണവിഷയത്തിൽ കോണ്‍ഗ്രസ് സമവായത്തിലെത്തിയിരുന്നില്ല.
Samayam Malayalam hardik patel meets ncp leaders
ഹാർദ്ദിക് പട്ടേൽ എൻസിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി


വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചയാണ് പട്ടീദാര്‍ അനാമത് ആന്തോളൻ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായി നടത്തിയതെന്ന് എൻസിപി വൃത്തങ്ങള്‍ വിശദീകരിച്ചു. എൻസിപി സ്ഥാനാര്‍ത്ഥികള്‍ക്ക് പട്ടേൽ സമുദായത്തിന്‍റെ വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം.

എന്നാൽ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ദീപാവലി ആശംസകള്‍ നേര്‍ന്നു മടങ്ങുകയായിരുന്നു എൻസിപി നേതാക്കളെന്നും ഹാര്‍ദ്ദിക് പട്ടേൽ പ്രതികരിച്ചു.

Hardik Patel meets NCP leaders


Patidar Anamat Antolan Samiti leader Hardik Patel met NCP leaders such as Praful Patel and Jayant Patel.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്