ആപ്പ്ജില്ല

ഹണിപ്രീതിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും

ഹണി പ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള പോലീസിന്‍റെ നീക്കം

TNN 6 Oct 2017, 11:09 am
പഞ്ച്കുള: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളർത്തു മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന. ഹണി പ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള പോലീസിന്‍റെ നീക്കം
Samayam Malayalam haryana police plans narco test after honeypreets interrogation reveals nothing
ഹണിപ്രീതിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും


ഇതിന് പോലീസ് കോടതിയുടെ അനുമതി തേടും. പോലീസ് ചോദ്യം ചെയ്യലിലും ഹണിപ്രീത് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ദേരാ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതും, വാഹനം കത്തിച്ചതുമുള്‍പ്പെടെയുളളകാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഹണിപ്രീത് തയ്യാറായില്ല.

ദേരാ ഗുണ്ടകള്‍ക്ക് ലഭിച്ച അഞ്ച് കോടി രൂപയുടെ ഉറവിടത്തെ കുറിച്ചും അന്താരാഷ്ട്ര സിം കാര്‍ഡ് എവിടുന്ന് ലഭിച്ചും എന്നതിനെ കുറിച്ചും ഹണിപ്രീത് വ്യക്തമാക്കിയിട്ടില്ല. ഹണിപ്രീത് ഒളിവില്‍ കഴിഞ്ഞ ഇടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോവുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.

Haryana Police plans narco test after Honeypreet's interrogation reveals nothing

After keeping the Haryana Police on its toes for 38 days, Gurmeet Ram Rahim Singh's angel Honeypreet Insan is now giving sleepless nights to the Haryana cops, who have failed to elicit answers to the questions during the two rounds of interrogation.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്