ആപ്പ്ജില്ല

ബാബ്‌റി മസ്ജിദ് കേസിലെ ആദ്യ പരാതിക്കാരൻ അന്തരിച്ചു

1961 മുതൽ ബാബ്‌റി മസ്ജിദിനു വേണ്ടി വാദിച്ച ആറു പരാതിക്കാരിൽ ഒരാളായിരുന്നു ഹാഷിം.

TNN 20 Jul 2016, 11:12 am
അയോദ്ധ്യ: രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസിലെ ഏറ്റവും ആദ്യത്തെ പരാതിക്കാരനായ മുഹമ്മദ് ഹാഷിം അൻസാരി അന്തരിച്ചു. 95 കാരനായ ഹാഷിം വളരെക്കാലമായി ഹൃദയസംബന്ധമായ രോഗങ്ങൾക്കു അടിമയായിരുന്നു. 1961 മുതൽ ബാബ്‌റി മസ്ജിദിനു വേണ്ടി വാദിച്ച ആറു പരാതിക്കാരിൽ ഒരാളായിരുന്നു ഹാഷിം.
Samayam Malayalam hashim ansari the oldest litigant of ramjanmabhoomi babri masjid title suit passes away
ബാബ്‌റി മസ്ജിദ് കേസിലെ ആദ്യ പരാതിക്കാരൻ അന്തരിച്ചു


1949 ഡിസംബർ 22 ന് ബാബ്‌റി മസ്ജിദ് പരിസരത്തു ആദ്യമായി രാമവിഗ്രഹം കണ്ടതിനെ തുടർന്ന് മസ്ജിദിലെ അനധികൃത കൈയ്യേറ്റം ചൂണ്ടിക്കാട്ടി ഫൈസബാദ് കോടതിയിൽ പരാതി നൽകിയത് ഹാഷിം ആയിരുന്നു. 2011ൽ സുപ്രീം കോടതിയിലും ഹാഷിം വാദിയായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്