ആപ്പ്ജില്ല

നിരപരാധിത്വം സ്ഥാപിക്കാന്‍ തെളിവുകളുണ്ട്: വിജയ് മല്ല്യ

ഇംഗ്ലണ്ടിലെ കോടതിയില്‍ മല്ല്യ ഹാജരായി

TIMESOFINDIA.COM 13 Jun 2017, 5:56 pm
ലണ്ടന്‍: ലോണ്‍ തിരിച്ചടയ്‍ക്കാത്ത കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകളുണ്ടെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam have enough evidence to prove my innocence vijay mallya
നിരപരാധിത്വം സ്ഥാപിക്കാന്‍ തെളിവുകളുണ്ട്: വിജയ് മല്ല്യ


തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നെന്നും താന്‍ കോടതിയെ വെട്ടിച്ച് കടന്നിട്ടില്ലെന്നും മല്ല്യ പറഞ്ഞു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയോളം രൂപ വായ്‍പയെടുത്തശേഷം തിരിച്ചടയ്‍ക്കാതെ ഇംഗ്ലണ്ടിലേക്ക് കടക്കുകയായിരുന്നു മല്ല്യ. അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തണം എന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ഇന്ത്യ സമര്‍പ്പിച്ച അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

2016 മാര്‍ച്ച് മുതല്‍ മല്ല്യ ഇംഗ്ലണ്ടിലാണ് താമസം. ഇതിനിടെ നാടുകടത്താനുള്ള വാറന്‍റുമായി ബന്ധപ്പെട്ട് ഏപ്രില്‍ 18 ന് സ്കോട്ട്ലാന്‍റ് യാര്‍ഡ് മല്ല്യയെ അറസ്‍റ്റ് ചെയ്‍തിരുന്നു. എന്നാല്‍ 650000 പൗണ്ടിന്‍റെ ജാമ്യത്തില്‍ മണിക്കൂറുകള്‍ക്കകം വിട്ടയയ്ക്കുകയായിരുന്നു.

Have enough evidence to prove my innocence: Vijay Mallya

Absconding loan-defaulter Vijay Mallya on Tuesday protested his innocence and dismissed all charges against him as false as he arrived at a London court for an extradition hearing.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്