ആപ്പ്ജില്ല

എല്ലാവർക്കും കേന്ദ്രം സൗജന്യ വാക്സിൻ തരില്ല; പണം ഈടാക്കാത്ത വാക്സിൻ 3 കോടി പേർക്ക് മാത്രം

രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനം വാര്‍ത്തയായതിനു പിന്നാലെയാണ് വ്യക്തത വരുത്തി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

Samayam Malayalam 2 Jan 2021, 4:55 pm
ന്യൂഡൽഹി: രാജ്യത്ത് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ നല്‍കുന്ന മൂന്ന് കോടി പേര്‍ക്ക് മാത്രമാണ് സൗജന്യനിരക്കിൽ വാക്സിൻ ലഭ്യമാക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധൻ. മറ്റുള്ളവര്‍ക്ക് വാക്സിൻ സൗജന്യമായി നല്‍കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
Samayam Malayalam HarshVardhan.bccl
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ Photo: BCCL



ആദ്യഘട്ടത്തിൽ 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 കോടി മുൻനിര പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കും. ജൂലൈ വരെയുള്ള കാലത്ത് മുൻഗണനാ പട്ടികയിലുള്ള 27 കോടി പേര്‍ക്ക് വാക്സിൻ കൊടുക്കേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര‍് മുൻപ് അറിയിച്ചിരുന്നു. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായ പ്രഖ്യാപനം കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടായതോടെയാണ് സംഭവം വാര്‍ത്തയായത്.

Also Read: സി. സെഫിയുടെ ഹൈമനോപ്ലാസ്റ്റി നടന്നിട്ടില്ലേ? സത്യമെന്ത്? ഷൈജു ആൻ്റണി പറയുന്നു

രണ്ടരക്കോടി ആളുകള്‍ക്ക് ആവശ്യമായ വാക്സിൻ ഡോസുകളാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തിൽ വാങ്ങുന്നതെന്ന് കേന്ദ്രമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഡ്രഗ്സ് കൺട്രോള്‍ ജനറൽ പരിശോധിക്കുകയാണെന്നും അനുമതി ലഭ്യമായാൽ ഉടൻ തന്നെ ഓക്സ്ഫഡ് വാക്സിൻ നിര്‍മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് 19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കേരള സര്‍ക്കാരിൻ്റെ പ്രഖ്യാപനം. രാജ്യത്ത് ആദ്യ ഘട്ട വാക്സിൻ വിതരണം മൂന്നോ നാലോ ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Also Read: സൗരവ് ഗാംഗുലി ആശുപത്രിയില്‍; 'നേരിയ ഹൃദയാഘാത'മെന്ന് ബംഗാള്‍ മുഖ്യമന്ത്രി

വാക്സിൻ വിതരണത്തിൻ്റെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനായി ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 116 ജില്ലകളിൽ ഡ്രൈ റൺ നടന്നു. വാക്സിൻ കുത്തിവെയ്പ്പ് ഒഴികെ എല്ലാ ഘട്ടങ്ങളും ആവിഷ്കരിച്ച് നടപ്പാക്കിയ ഡ്രൈ റണ്ണിൻ്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും വാക്സിൻ വിതരണം ആരംഭിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്