ആപ്പ്ജില്ല

ഇന്ത്യയില്‍ 328 മരുന്നുകള്‍ നിരോധിച്ചു

ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്

Samayam Malayalam 12 Sept 2018, 10:52 pm
ന്യൂഡൽഹി: രാജ്യത്തെ 328 മരുന്നു സംയുക്തങ്ങള്‍ (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍സ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി ഉത്തരവിറങ്ങി.
Samayam Malayalam drugs

നിര്‍മ്മാണവും, വിതരണവും, വില്‍പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് നിരോധനം.ഇത് സംബന്ധിച്ച സെപ്റ്റംബര്‍ ഏഴിന് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍വന്നത്.

ഇതിന് പുറമേ ഉപാധികള്‍ക്ക് വിധേയമായി ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016ല്‍ 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഇക്കാര്യം പരിശോധിച്ച്‌ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 328 മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്