ആപ്പ്ജില്ല

ഗജ തമിഴ്നാട് തീരത്തോട് അടുക്കുന്നു; കനത്ത ജാഗ്രത

കനത്ത മഴയ്ക്ക് സാധ്യത

Samayam Malayalam 15 Nov 2018, 10:23 pm
ചെന്നൈ: വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയോട് സമീപിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ നൂറിലേറെ കിലോമീറ്റര്‍ വേഗതയിലാണ് ഗജ ചുഴലിക്കാറ്റ് എത്തുന്നത്.
Samayam Malayalam image


നാഗപട്ടണം ജില്ലയ്ക്ക് പുറമെ കടലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ ജില്ലകളിൽ നിന്ന് നിരവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളിലായി ആറായിരത്തിലധികം ദുരിതാശ്വാസ ക്യാംപുകള്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയും സജ്ജമാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ നേതൃത്വത്തിൽ ഒൻപതിനായിരം രക്ഷാപ്രവര്‍ത്തകരും തയ്യാറായിട്ടുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏത് അടിയന്തരസാഹചര്യവും നേരിടാൻ പൂര്‍ണസജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്