ആപ്പ്ജില്ല

നിവാര്‍ കരതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ആശങ്കയില്‍ തമിഴ്‌നാട്, 120 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാല്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതയാണ് നല്‍കിയിട്ടുള്ളത്

Samayam Malayalam 24 Nov 2020, 10:00 am
വര്‍ദ ചുഴലിക്കാറ്റിന്റെ ഉറക്കം കെടുത്തുന്ന ഓര്‍മ്മപ്പെടുത്തുന്നതിന് പിന്നാലെ തമിഴ്‌നാടിനെ വിറപ്പിക്കാന്‍ 'നിവാര്‍' ചുഴലിക്കാറ്റ് എത്തുന്നു. ബുധനാഴ്ച (നവംബര്‍ 25) ചുഴലിക്കാറ്റ് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ചുഴലിക്കാറ്റായി തമിഴ്‌നാട്ടില്‍ വീശുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് പാലിച്ചിരിക്കുന്നത്.
Samayam Malayalam heavy rains and wind nivar cyclone to cross tamilnadu on wednesday
നിവാര്‍ കരതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ആശങ്കയില്‍ തമിഴ്‌നാട്, 120 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത


ജാഗ്രതാ മുന്നറിയിപ്പ്

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാല്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതയാണ് നല്‍കിയിട്ടുള്ളത്. നവംബര്‍ 24 മുതല്‍ 26 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കല്‍ എന്നിവിടങ്ങളില്‍ വ്യാപക മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അരിയലൂര്‍, മ്യാദുതുരൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, കടലൂര്‍, വില്ലുപുരം, തിരുവാനമലൈ, കല്ലകുരിചി, പെരമ്പലൂര്‍ എന്നിവിടങ്ങളില്‍ ഐഎംഡി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ തീരദേശ ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്ങള്‍പേട്ട്, മറ്റ് ജില്ലകളായ വെല്ലൂര്‍, ധര്‍മ്മപുരി, തിരുപട്ടൂര്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും

അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പുതുച്ചേരി 450 കിലോമീറ്റര്‍ കിഴക്ക് - തെക്കുകിഴക്ക് ഭാഗത്തേക്കും ചെന്നൈയുടെ 480 കിലോമീറ്റര്‍ കിഴഴക്ക്- തെക്ക് കിഴക്ക് ഭാഗത്തേക്കും ചെന്നൈയുടെ 480 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗത്തേക്കുമാണ് നീങ്ങുന്നത്.

​തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ്

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള കടലോര ജില്ലകളില്‍ തീവ്രമഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നു. ആര്‍ക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂര്‍, ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു. കാരയ്ക്കല്‍ നാഗപട്ടണം, പെരമ്പൂര്‍ പുതുകോട്ടെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുവാവൂര്‍, അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കടലോരത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ആര്‍ ബി ഉദയകുമാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളിലെ തീരപ്രദേശത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്