ആപ്പ്ജില്ല

കനത്ത മഴ; ഗംഗാതീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

കനത്ത മഴയെ തുടര്‍ന്നു ഗംഗ കരകവിഞ്ഞതോടെ തീരത്തും ഹരിദ്വാറിലും അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Samayam Malayalam 26 Aug 2018, 12:55 pm
ഉത്തരാഖണ്ഡ്: കനത്ത മഴയെ തുടര്‍ന്നു ഗംഗ കരകവിഞ്ഞതോടെ തീരത്തും ഹരിദ്വാറിലും അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഹരിദ്വാറിലെ ജലനിരപ്പ് 293.25 മീറ്റര്‍ കടന്നു.
Samayam Malayalam uknd


ഹരിദ്വാറിനെ കൂടാതെ ഋഷികേശിലും ദിവസങ്ങളായി കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് പലയിടത്തും മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. വിനോദസ‍ഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഗംഗയുടെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്