ആപ്പ്ജില്ല

ഹീനകൃത്യത്തിന് മാപ്പില്ല; തിരിച്ചടിക്കുമെന്ന് സിആർപിഎഫ്

ഭീകരാക്രമണത്തിനെതിരെ അതിശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി സിആർപിഎഫ്. ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

Samayam Malayalam 15 Feb 2019, 3:37 pm

ഹൈലൈറ്റ്:

  • ഹീനമായ ഈ ആക്രമണത്തെ ഒരു കാലത്തും മറക്കില്ല
  • അതി ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും സിആർപിഎഫ്
  • സൈന്യത്തിൻെറ കരുത്തിൽ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pulwama: Army soldiers take positions during an encounter with the militants at ...
ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് സിആർപിഎഫ്. ഹീനമായ ഈ ആക്രമണത്തെ ഒരു കാലത്തും മറക്കില്ല. അതി ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും സിആർപിഎഫ് ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.
"രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ. ജവാൻമാരുടെ കുടുംബത്തിൻെറ ദു:ഖത്തിൽ പങ്ക് ചേരുന്നു," സിആർപിഎഫ് ട്വീറ്റ് ചെയ്തു.



ഇന്ത്യൻ സൈന്യത്തിന് തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടിയുമായി മുന്നോട്ട് പോവും. സൈന്യത്തിൻെറ കരുത്തിൽ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തിൻെറ പിന്തുണയും രാജ്യം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച പുൽവാമയിൽ സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ശ്രീനഗര്‍ ഹൈവേയിലെത്തിയപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. 39 സൈനികര്‍ കൊല്ലപ്പെട്ടതായും 44 സൈനികര്‍ക്ക് പരിക്കേറ്റതായുമാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്