ആപ്പ്ജില്ല

ഒറ്റദിവസം രാജ്യത്ത് 8,380 കൊവിഡ് കേസുകള്‍, മരിച്ചത് 193 പേര്‍

Samayam Malayalam 31 May 2020, 10:03 am
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 8,380 പുതിയ കൊവിഡ് കേസുകള്‍. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 193 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 193 പേരാണ് മരിച്ചത്. മരണസംഖ്യ 5164 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Samayam Malayalam കൊവിഡ്



ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. 89,995 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 86,984 പേര്‍ രോഗമുക്തി നേടി.


രാജ്യത്ത് കൊവിഡ് രോഗബാധ ഇരട്ടിക്കുന്നതിന്റെ സമയം കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 13.3 ദിവസത്തില്‍ നിന്ന് 15.4 ദിവസം എടുത്താണ് കൊവിഡ് രോഗം ഇരട്ടിക്കുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് നേടുന്നത് വര്‍ദ്ധിച്ചു.

Also Read: ജൂണ്‍ 1 മുതല്‍ രാജ്യത്ത് തീവണ്ടികള്‍ ഓടിത്തുടങ്ങുമോ? ചോദ്യങ്ങള്‍ ബാക്കി

രാജ്യത്ത് ശനിയാഴ്ച ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,73,763 ആയി. ഇന്നലെ 11,264 പേര്‍ക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. രോഗമുക്തി നിരക്ക് 47.40 ശതമാനമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്