ഷിംല: ഹിമാചല്‍പ്രദേശില്‍ 74 ശതമാനം പോളിങ്. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണര്‍ ദീപക് സക്സേനയാണ് ഇക്കാര്യം അറിയിച്ചത്. 68 നിയമസഭ സീറ്റുകളിലേക്കാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടന്നത്. റെക്കോര്‍ഡ് പോളിങ്ങാണ് ഇത്തവണത്തേത്. 2012 നിയമസഭ തെരഞ്ഞെടുപ്പിലെ 73.51 ശതമാനമാണ് മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ്. പോളിങ് സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പെന്നും ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ ഉണ്ടായതായും കമീഷന് അറിയിച്ചു. എന്നാല്‍ അനന്തമായി പോളിങ് വൈകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഹിമാചല്‍പ്രദേശില്‍ 74 ശതമാനം പോളിങ്
68 നിയമസഭ സീറ്റുകളിലേക്കാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടന്നത്
TNN 9 Nov 2017, 9:58 pm