ആപ്പ്ജില്ല

​മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹിമാചലില്‍ ബിജെപി ഇന്ന് യോഗം ചേരും

ജയ്‌റാം ഠാകുറിന് സാധ്യത കല്‍പിക്കുന്നവരാണ് സംസ്ഥാന ഘടകത്തില്‍ കൂടുതല്‍

TNN 24 Dec 2017, 10:49 am
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി ജെ പി എം എല്‍ എമാര്‍ ഞായറാഴ്ച യോഗം ചേരും. അഞ്ചു തവണ എം.എല്‍.എയായ ജയ്‌റാം ഠാകുര്‍, കേന്ദ്രമന്ത്രി ജെ പി നദ്ദ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന പട്ടികയിലുള്ളത്.
Samayam Malayalam himachal pradesh bjp mlas meet today most want dhumal as cm
​മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹിമാചലില്‍ ബിജെപി ഇന്ന് യോഗം ചേരും


മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പ്രേംകുമാര്‍ ധുമല്‍ അവസാന നിമിഷം പിന്മാറി. എം എല്‍ എ മാരില്‍ ഭൂരിഭാഗം പേരും ധുമലിനെയാണ് പിന്തുണച്ചിരുന്നത്.

ജയ്‌റാം ഠാകുറിന് സാധ്യത കല്‍പിക്കുന്നവരാണ് സംസ്ഥാന ഘടകത്തില്‍ കൂടുതലുമെങ്കിലും അവസാന നിമിഷം നദ്ദക്ക് നറുക്കു വീണേക്കുമെന്ന സൂചന ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്