ഭോപ്പാൽ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സേയ്ക്ക് ക്ഷേത്രം പണിത് ഹിന്ദു മഹാസഭ. ഗ്വാളിയോറിലാണ് സംഭവം. അതേസമയം, ഹിന്ദു മഹാസഭയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇത് ദേശവിരുദ്ധവും ശിക്ഷാർഹവുമായ പ്രവർത്തിയാണ്. കുറ്റം ചെയ്തവർക്ക് എതിരെ നടപടി എടുക്കണം. അതേസമയം, മഹാത്മ ഗാന്ധിയുടെ പ്രതിമ നവംബർ ഒന്നിന് മൊറേനയിൽ നശിപ്പിച്ചതിലും രണ്ടാഴ്ചയ്ക്ക് ശേഷം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചതിലും ഗൂഢാലോചന ഉണ്ടെന്നും കോൺഗ്രസ് പി സി സി വക്താവ് കെ കെ മിശ്ര പറഞ്ഞു.
ഗ്വാളിയോറിലെ ദൗലതഞ്ജ് മേഖലയിലാണ് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചത്. 68 വർഷങ്ങൾക്കു മുമ്പ് ഇതേദിവസമാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്.