ആപ്പ്ജില്ല

ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന്‌ ബി ജെ പി നേതാവ്

ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാൽ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ്‌ കണ്ടിരുന്നത്

Samayam Malayalam 29 Jul 2018, 11:43 am
കൊല്‍ക്കത്ത: ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന്‌ ബി ജെ പി. ബംഗാൾ സംസ്ഥാന ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. “എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊൽക്കത്തയിലെ വീട്ടിൽ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിൻപാൽ ആവശ്യപ്പെട്ടു.
Samayam Malayalam bjp leader


അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാൽ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ്‌ കണ്ടിരുന്നത്” -ട്വീറ്റിൽ പറയുന്നു. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്. പരാമർശത്തെ എതിർത്ത് മുൻ ബി ജെ.പി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി ട്വീറ്റ് ചെയ്തതോടെ അത്‌ കൂടുതൽ വിവാദങ്ങളിലേക്ക്‌ വളർന്നിരിക്കുകയാണ്.

ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന്‌ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഹിന്ദുക്കൾ അമ്മയായി കാണുന്നത്‌ പശുവിനെയാണ്. ഹിന്ദുക്കളുടെ സംരക്ഷകനാണ്‌ താനെന്ന്‌ ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം അസംബന്ധം പ്രചരിപ്പിക്കരുത്. തഥാഗത റോയ് പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്