ആപ്പ്ജില്ല

കൊറോണ കുരിശില്‍ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശവുമായി ആര്‍ച്ച് ബിഷപ്പ്

സഭയ്ക്ക് കീഴിലുള്ള 122 പള്ളികൾക്കാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കുർബാനയ്ക്ക് ശേഷം പരസ്പരം കൈകൊടുക്കുന്നതിന് പകരം കൈകൊണ്ട് വണങ്ങുവാനും നിർദ്ദേശിക്കുന്നു.

Samayam Malayalam 7 Mar 2020, 4:04 pm
ബോംബെ։ ലോകത്ത് കൊറോണ വൈറസ് പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ബോംബെ കത്തോലിക്ക സഭ. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നല്‍കുന്ന ഉപഹാരങ്ങള്‍ കൈയ്യില്‍ സ്വീകരിക്കുവാനും നിര്‍‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച സഭയ്ക്ക് കീഴിലുള്ള അഞ്ചു ലക്ഷം വിശ്വാസികൾക്കാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Samayam Malayalam Pope Francis kisses a statue of Baby Jesus christ
കൊറോണ കുരിശില്‍ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശവുമായി ആര്‍ച്ച് ബിഷപ്പ്


ബോംബെ ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ഡ് ഗ്രാസിയാസാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 122 പള്ളികള്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുര്‍ബാനയ്ക്കിടെ കൈ കൊടുക്കുന്നതിന് പകരം കൈകൂപ്പിയാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Also Read :കേന്ദ്രത്തിന്‍റേത് മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാട്, ഇത് വരാനിരിക്കുന്ന ആപത്തുകളുടെ സൂചന; മുഖ്യമന്ത്രി

പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികള്‍ കുരിശ്ശില്‍ ചുംബിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. പുരോഹിതന്മാരും ശുശ്രൂഷകരും വിരുദ്ധ കൂട്ടായമ വിതരണം ചെയ്യുമ്മതിന് മുന്‍പ് വെള്ളം ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിലക്കുകള്‍ വരുന്ന ഈസ്റ്റര്‍ വരെ നിലനില്‍ക്കുമെന്നും ലേഖനത്തില്‍ വിവരിക്കുന്നു.

Also Read : കൊറോണ കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്ക്; രാജ്യത്ത് രോഗികളുടെ എണ്ണം 33 ആയി

കൊറോണവൈറസ് ആശങ്ക പടര്‍ത്തിയതോടെ മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആശങ്ക ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈറസ് പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനം റദ്ദാക്കുന്നുവെന്ന് സൗദി അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിദേശികൾക്കും പിന്നീട് സ്വദേശികൾക്കും ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമൃതാനന്ദമയി മഠം വിദേശികൾ അടക്കമുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാതാ അമൃതാനന്ദമയി ഭക്തർക്ക് ദർശനം കൊടുക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്