ആപ്പ്ജില്ല

ജയിൽ മോചിതൻ; ഭാരത് മാതാ കീ ജയ് വിളിച്ച് അർണബ്; റോഡ് ഷോയും പ്രകടനവും

ഇത് ഇന്ത്യയുടെ വിജയമാണെന്ന് അർണബ് ഗോസ്വാമി പറഞ്ഞു.

Samayam Malayalam 11 Nov 2020, 10:16 pm
മുംബൈ: ആത്മഹത്യാ പ്രേരണ കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ച റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസ്വാമി ജയിൽ മോചിതനായി. റോഡ് ഷോ ഒരുക്കിയാണ് അർണബിനെ അനുയായികൾ സ്വീകരിച്ചത്. ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിച്ചാണ് അർണബ് സ്വീകരണത്തിൽ പ്രവർത്തകർക്കൊപ്പം ചേർന്നത്. ഇത് ഇന്ത്യയുടെ വിജയമാണെന്നും സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും അർണബ് പറഞ്ഞു.
Samayam Malayalam arnab
അർണബ് ഗോസ്വാമി


അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ് അർണബിനേയും മറ്റ് രണ്ട് പ്രതികളേയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് തെറ്റാണെന്നായിരുന്നു സുപ്രീംകോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ഉത്തരവ്.


ജസ്‌റ്റീസ് ഡിവൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് അർണബിൻ്റെ ഹർജിയിൽ വിധി പറഞ്ഞത്. പണം നല്‍കാനുണ്ടെന്ന കാരണത്തല്‍ ആത്മഹത്യാ പ്രേരണാക്കേസ് നിലനില്‍ക്കില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്