ആപ്പ്ജില്ല

എങ്ങനെ കൊവിഡിനിടയിലെ 'ഉത്സവകാലം' ആഘോഷിക്കാം? മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇവയാണ്

ഉത്സവവേളകളില്‍ കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാ സര്‍ക്കാരുകളും ആരോഗ്യ ഏജന്‍സികളും ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Samayam Malayalam 31 Oct 2020, 11:15 am
അവധിക്കാലവും ഉത്സവകാലവും ലോകമെമ്പാടും ആരംഭിച്ചതായി തോന്നുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ദീപാവലിക്ക് ഇന്ത്യക്കാര്‍ ഒരുങ്ങുകയാണ്. 2020 പൂര്‍ത്തിയാകാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ക്രിസ്തുമസ് ആഘോഷിക്കാനും പുതുവര്‍ഷം സ്വാഗതം ചെയ്യാനും ലോകം ഉറ്റുനോക്കുകയാണ്. എന്നാല്‍, ഈ അവധിക്കാലവും ഉത്സവകാലവും ലോകം കണ്ടതില്‍ വെച്ച് വളരെ വ്യത്യസ്തമാണ്. ഉത്സവവേളകളില്‍ കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാ സര്‍ക്കാരുകളും ആരോഗ്യ ഏജന്‍സികളും ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പാലിച്ചാല്‍ വൈറസില്‍ നിന്ന് സുരക്ഷിതമായി ജീവിക്കാനും അതിന്റെ വ്യാപനം തടയാനും സാധിക്കും.
Samayam Malayalam how you can use cdcs coronavirus guidelines during indian festivals like diwali
എങ്ങനെ കൊവിഡിനിടയിലെ 'ഉത്സവകാലം' ആഘോഷിക്കാം? മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇവയാണ്



​വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുക

കൊറോണവൈറസ് വ്യാപിച്ചിരിക്കുന്ന ഒരു ലോകത്താണ് ജീവിക്കുന്നതെങ്കിലും വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് വീടിന് പുറത്തുനിന്നുള്ള ആളുകളുമായുള്ള സമ്പര്‍ക്കം കൊവിഡ് വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ ഈ കാലയളവില്‍ ദീപാവലി പോലുള്ള ഉത്സവങ്ങളും സമാനമായ ആഘോഷിക്കപ്പെടുന്നു. ഈ വേളയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യേണ്ടി വരുമ്പോള്‍ അത്തരം ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

ഉത്സവാഘോഷ വേളയില്‍ നിരവധി ആളുകളാണ് ജന്മാട്ടില്‍ നിന്ന് പല സ്ഥലങ്ങളിലേക്ക് പോകുന്നത്. എന്നാല്‍, യാത്രയ്ക്കിടെ വൈറസ് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അത് കൂടുതല്‍ വ്യാപിക്കുകയു ചെയ്യുമെന്നതിനാല്‍ സിഡിസി യാത്രകളില്‍ നിയന്ത്രണം വരുത്തണമെന്ന് നിര്‍ദേശിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇന്ത്യയില്‍ ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അവരില്‍ ചിലര്‍ ഇപ്പോള്‍ ദീപാവലി മറ്റ് ഉത്സവങ്ങള്‍ എന്നിവയ്ക്കായി വീട്ടിലേയ്ക്ക് വരാന്‍ പദ്ധതിയിട്ടിരിക്കാം. ഈ സമയത്ത് യാത്ര വളരെ അപകടകരമാകുമെന്നതിനാല്‍ അപകടസാധ്യത കുറയ്ക്കുന്നതിന് പ്രത്യേകിച്ച് ഉത്സവങ്ങളോട് വളരെ അടുത്ത് യാത്ര ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിഡിസി ശുപാര്‍ശ ചെയ്യുന്നു. ഈ സമയത്ത് വീട്ടില്‍ തന്നെ ഇരിക്കുന്നത് സ്വയം രക്ഷിക്കാനും പ്രിയപ്പെട്ടവരെയും രക്ഷിക്കാനും സാധിക്കും.

സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുക

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം യാത്രയ്ക്ക് പുറപ്പെടുകയോ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുകയാണെങ്കില്‍ അതില്‍ ഉണ്ടാകുന്ന അപകടസാധ്യതയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. വിമാനത്താവളങ്ങളിലുള്ള മുന്‍കരുതലുകളും സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

​മഹാമാരിയ്ക്കിടയില്‍ ഉത്സവങ്ങള്‍ എങ്ങനെ ആഘോഷിക്കാം?

  • വീട്ടിലുള്ളവരുമായി ചെറിയ രീതിയില്‍ അത്താഴം കഴിക്കുക. വൈറസ് രഹിതമായിരിക്കണം.
  • സമ്പര്‍ക്കം ഉറപ്പാക്കുമ്പോള്‍ ഒറ്റപ്പെട്ട അല്ലെങ്കില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ക്ക് പരമ്പരാഗത ഉത്സവ ഭക്ഷണം നല്‍കുക
  • സുഹൃത്തുക്കളും കുടുംബവുമായും ഒരു വെര്‍ച്വല്‍ അത്താഴം കഴിക്കുക
  • ഉത്സവത്തിന് മുമ്പോ ശേഷമോ ഷോപ്പിംഗിന് പോകരുത്, കാരണം സ്‌റ്റോറുകളില്‍ മുഴുവന്‍ ജനതിരക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
  • സിനിമകള്‍ കാണുക, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഓണ്‍ലൈനില്‍ വെര്‍ച്വല്‍ ഗെയിമുകള്‍ കളിക്കുക
  • കൊവിഡ് പ്രതിരോധത്തിന്റെ എല്ലാ നടപടികളും പിന്തുടരുക, എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്