ആപ്പ്ജില്ല

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി; ജെ എന്‍ യു ഉള്‍പ്പെടെയുളളവ ഒഴിവാക്കി

11 കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും പ്രമുഖ ഐ ഐ ടികളും പദവിക്കായി അപേക്ഷിച്ചിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു.

Samayam Malayalam 10 Jul 2018, 9:52 am
ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കി . മൂന്നു വീതം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. ഐ ഐ ടി ഡല്‍ഹി, ഐ ഐ ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ,ബി ഐ ടി എസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹൈ എഡ്യുക്കേഷന്‍, കിഡ്‌സ്, നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി പ്രഖ്യാപിച്ചിരിക്കുന്നത്.
Samayam Malayalam Capture


ഡല്‍ഹിയിലെ ജെ എന്‍ യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തഴയപ്പെടുകയായിരുന്നു. തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ജെ എന്‍ യു ഉള്‍പ്പെടെയുള്ള 114 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദവിക്കായി അപേക്ഷിച്ചിരുന്നു.

11 കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും പ്രമുഖ ഐ ഐ ടികളും പദവിക്കായി അപേക്ഷിച്ചിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും മാനവശേഷി മന്ത്രാലയത്തില്‍ നിന്ന് 1000 കോടി വീതം സഹായം ലഭിക്കും.

രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ലോകറാങ്കില്‍ വരില്ലെന്ന കാരണം പറഞ്ഞ് ഇത് ആറായി ചുരുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്