ആപ്പ്ജില്ല

കശ്‍മീരില്‍ മനുഷ്യ കവചം: ആര്‍മി അന്വേഷണം തുടങ്ങി

മേജറുടെ നടപടിയെ പുകഴ്‍ത്തി സൈന്യം

TNN 21 Apr 2017, 2:24 pm
ന്യൂഡല്‍ഹി: കശ്‍മീരില്‍ സാധാരണക്കാരനെ മനുഷ്യകവചമായി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തില്‍ ആര്‍മി അന്വേഷണം തുടങ്ങി. സൈന്യത്തിനു നേരെ കല്ലെറിയുന്നവരില്‍നിന്ന് സൈനികരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും രക്ഷിക്കാനായി കഴിഞ്ഞ 9 നാണ് സൈനിക വാഹനത്തിനു മുന്നില്‍ സാധാരണക്കാരനെ കെട്ടിയിട്ടത്.
Samayam Malayalam human shield army starts probe but praises major
കശ്‍മീരില്‍ മനുഷ്യ കവചം: ആര്‍മി അന്വേഷണം തുടങ്ങി


സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍മി പ്രത്യേക പട്ടാള കോടതിയെ നിയമിച്ചു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നയിക്കുന്ന ട്രൈബ്യൂണല്‍ മെയ് 15ന് മുന്‍പായി സംഭവത്തതെക്കുറിച്ച് വിശദമായി അന്വേഷിക്കും. കോടതിയെ നിയമിക്കുന്നത് വിവരാന്വേഷണത്തിനുള്ള വഴിയാണെന്നും ശിക്ഷാനടപടിയല്ലെന്നും മുതിര്‍ന്ന ആര്‍മി ഉദ്യോസ്ഥന്‍ പറഞ്ഞു.

സൈനികരുടെ സംഘത്തിലുണ്ടായിരുന്ന മേജര്‍ ആണ് കല്ലേറില്‍നിന്ന് രക്ഷനേടാന്‍ നാട്ടുകാരനായ ഒരാളെ വാഹനത്തിനുമുന്നില്‍ കെട്ടിയിടാനുള്ള തീരുമാനമെടുത്തത്. സംഭവം വിവാദമായെങ്കിലും സൈന്യം മേജറുടെ നടപടിയെ പുകഴ്‍ത്തിയിരുന്നു.

Human shield: Army starts probe but praises Major

The Army has convened a court of inquiry (CoI) to probe the controversial Budgam incident in J&K, which saw Rashtriya Rifles soldiers led by a major allegedly truss up a civilian on their jeep's bonnet as "a human shield.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്