ആപ്പ്ജില്ല

നിരാഹാരം നാലാം ദിനം: അണ്ണാ ഹസാരെയുടെ ആരോഗ്യനില മോശമായി

മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച അനുനയ നീക്കങ്ങള്‍ തള്ളിയ ഹസാരെ രാഷ്ട്രീയക്കാര്‍ക്ക് തന്‍റെ സമരപ്പന്തലിൽ സ്ഥാനമില്ലെന്ന് അറിയിച്ചിരുന്നു. അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി കര്‍ഷകരടക്കം നിരവധി പേര്‍ സമരപ്പന്തലിലെത്തിയിട്ടുണ്ട്.

Samayam Malayalam 4 Feb 2019, 2:14 pm

ഹൈലൈറ്റ്:

  • ലോക്പാൽ - ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യം
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ ഉപവാസസമരം
  • അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണയുമായി കര്‍ഷകരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പൂനെ: അഴിമതി ഇല്ലാതാക്കാൻ ലോക്പാൽ - ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തുന്ന സമരം നാലാം ദിവസം പിന്നിട്ടു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതോടെ അണ്ണാ ഹസാരെയുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് 83കാരനായ ഹസാരെയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്ക ഡോ. ധനഞ്ജയ് പോട്ടെ അധികൃതരെ അറിയിച്ചത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ ഉപവസിക്കുമെന്നാണ് അണ്ണാ ഹസാരെയുടെ വാദം. മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച അനുനയ നീക്കങ്ങള്‍ തള്ളിയ ഹസാരെ രാഷ്ട്രീയക്കാര്‍ക്ക് തന്‍റെ സമരപ്പന്തലിൽ സ്ഥാനമില്ലെന്ന് അറിയിച്ചിരുന്നു. അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി കര്‍ഷകരടക്കം നിരവധി പേര്‍ സമരപ്പന്തലിലെത്തിയിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സ്വാമിനാഥൻ കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാനും അണ്ണാ ഹസാരെ ആവശ്യപ്പെടുന്നുണ്ട്.

മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വദിനമായ ജനുവരി 30നാണ് അണ്ണാ ഹസാരെ ഉപവാസസമരം ആരംഭിച്ചത്. പൂനെയ്ക്ക് അടുത്ത് റാളെഗൻ സിദിയിലാണ് സമരം നടക്കന്നത്.

അഴിമതി ഇല്ലാതാക്കാൻ ലോക്പാൽ - ലോകായുക്ത ബില്ലുകള്‍ പാസാക്കിയിട്ട് ആറ് കൊല്ലം പിന്നിട്ടിട്ടും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നല്‍കിയ താക്കീതുകള്‍ക്ക് സര്‍ക്കാര്‍ വില കൽപിച്ചില്ലെന്നും അണ്ണാ ഹസാരെ ആരോപിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുഴുവൻ ലംഘിച്ച മോദി സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചെന്നും ഹസാരെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്